നിരന്തര തിരിച്ചടികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പിന്നാലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ പിന്മാറി. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് വിവരം പുറത്തുവിട്ടത്. പകരം പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചു. പാര്‍ടിയുടെയും രാജ്യത്തിന്റെയും നല്ലതിനായി മത്സരത്തില്‍നിന്ന് പിന്മാറുന്നുവെന്നും കുറിപ്പിലുണ്ട്. തെരഞ്ഞെടുപ്പിന് നാലുമാസം ബാക്കിനില്‍ക്കെയാണ് തീരുമാനം.
റിപ്പബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ബൈഡന്റെ പ്രകടനം ദയനീയമായിരുന്നു. ട്രംപിന് നേരെ വെടിവയ്പ്പ് ഉണ്ടായ സാഹചര്യത്തില്‍ ബൈഡന്റെ നില കൂടുതല്‍ പരുങ്ങലിലായി. ബൈഡന്‍ മത്സരിച്ചാല്‍ ജയസാധ്യത കുറവാണെന്ന നിലപാടാണ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചത്. ആഗസ്ത് ആദ്യവാരം ഡെമോക്രാറ്റ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവരും.
Discussion about this post