ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. സഖ്യം തമിഴ്‌നാട്ടില്‍ സീറ്റുകള്‍ തൂത്തുവാരിയതിനു പിന്നാലെ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന ചര്‍ച്ചകള്‍ സജീവം.
ഡി.എം.കെയുടെ ചരിത്ര വിജയത്തിനായി കഠിനധ്വാനം ചെയ്ത ഉദയനിധിയെ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പിക്കണമെന്നാണ് പാര്‍ട്ടിക്കുളിലെ ആവശ്യം. നിയമസഭ സമ്മേളനം ഈ മാസം അവസാനം ചേരും മുമ്പ് ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഉദയനിധിയെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിക്കണമെന്ന് ഡി.എം.കെ യുവജന വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ നവംബറിതന്നെ ഉയര്‍ന്നിരുന്നു. അന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആ ചര്‍ച്ചകള്‍ തടയുകയും ചെയ്തു. ഡി.എം.കെയില്‍ കുടുംബാധിപത്യമെന്ന ആക്ഷേപം തിരഞ്ഞെടുപ്പ് കാലത്ത് ശക്തമാകാതിരിക്കാനും സ്റ്റാലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന ചര്‍ച്ചകള്‍ ഒഴിവാക്കാനുമായിരുന്നു ഇത്. എന്നാല്‍ 40ല്‍ 40 സീറ്റും ഡി.എം.കെ. സഖ്യം തൂത്തുവാരിയതോടെയാണ് ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
Discussion about this post