ഗാസയില്‍ റംസാന് മാസത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി. 15 അംഗ രക്ഷാസമിതിയിലെ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേല്‍ സഖ്യ കക്ഷിയായ അമേരിക്ക വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം ആറാംമാസത്തിലേക്ക് കടക്കവെയാണ് യു.എന്നിന് വിഷയത്തില്‍ പ്രമേയം പാസാക്കാന്‍ സാധിച്ചത്.
അര്‍ജീരിയ അടക്കം പത്ത് രാജ്യങ്ങളാണ് പ്രമേയം മുന്നോട്ടുവച്ചത്. സ്ഥിരം വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് റഷ്യ ഭേദഗതി നിര്‍ദേശിച്ചെങ്കിലും പാസായില്ല.
ഇസ്രയേലില്‍നിന്ന് ഹമാസ് പിടിച്ചുകൊണ്ടുപോയ 130 ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു. ഗാസയില്‍ പട്ടിണിയിലായ സാധാരണക്കാര്‍ക്ക് ജീവന്‍രക്ഷാ സഹായം അനുവദിക്കണം. ഗാസ മുനമ്പിലെ മുഴുവന്‍ ജനങ്ങളുടെയും സംരക്ഷണം ശക്തിപ്പെടുത്തുകയും മാനുഷിക സഹായം വിപുലീകരിക്കുകയും വേണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കും അനുസൃതമായി മാനുഷിക സഹായം നല്‍കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Discussion about this post