പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ മരണപ്പെട്ട വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. വി.സിയായി പുതിയതായി ചുമതലയേറ്റ ഡോ. കെ.എസ്.അനിൽ ആണ് സിദ്ധാർഥൻ്റെ വീട്ടിലെത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് കെ.എസ്.അനിലിനെ ഗവർണർ വി.സിയായി നിയമിച്ചത്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നേരത്തെ ഡോ.ശശീന്ദ്രനാഥിനെ വി.സി. സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
Discussion about this post