സംസ്ഥാനത്തെ ഓൺലൈൻ ഭക്ഷണവിതരണ മേഖലയിൽ സർക്കാർ സേവന, വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നു. ഇതുസംബന്ധിച്ച പൊതു മാർഗനിർദേശങ്ങൾ രൂപവത്കരിക്കുന്നതിനുള്ള സാങ്കേതികസമിതിയെ നിയമിച്ചു. ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾക്കായി സമഗ്രമായ നിയമനിർമാണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
സംസ്ഥാന ലേബർ കമ്മിഷണർ ചെയർമാനും അഡിഷണൽ ലേബർ കമ്മിഷണർ കൺവീനറുമായി 26 അംഗങ്ങളടങ്ങിയതാണ് സമിതി. ഐ.എൽ.ഒ. ദേശീയ പ്രോഗ്രാം ഓഫീസർ രുചിര ചന്ദ്ര, കിലെ ചെയർമാൻ കെ.എൻ.ഗോപിനാഥ്, കെ.എസ്.ഐ.ഡി.സി. മെമ്പർ സെക്രട്ടറി ഡോ. പി.വി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ അംഗങ്ങളാണ്.
Discussion about this post