വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 282 ആയി. പരിക്കേറ്റ 195 പേര് ആശുപത്രിയില്‍ തുടരുകയാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം വയനാട്ടില്‍ രക്ഷാ ദൗത്യത്തിന് തുടക്കമായി. ഇന്ന് രാവിലെയാണ് രക്ഷാ ദൗത്യം വീണ്ടും തുടങ്ങിയത്തെരച്ചില് കാര്യക്ഷമമായി മുന്നോട്ടുപോകുമ്പോഴും മഴതന്നെയാണ് ഇന്നും വെല്ലുവിളിയാകുക. സൈനികര്‍ നിര്‍മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം തുടരുകയാണ്. 24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്.
നിലമ്പൂര്‍ ചാലിയാര്‍ പുഴയിലും ഇന്ന് തിരച്ചില്‍ തുടരും. വനംവകുപ്പാണ് തിരച്ചില്‍ നടത്തുക. തമിഴ്നാട് അതിര്‍ത്തിയിലും തിരച്ചിലുണ്ടാകും. മുണ്ടക്കൈയില്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇന്ന് തിരച്ചില്‍ നടക്കുക.
യന്ത്രസാമഗ്രികള്‍ മുണ്ടക്കൈ ഭാഗത്തേയ്ക്ക് കൂടുതലായി എത്തിച്ചു. ദൗത്യം തുടരുന്ന പല ഇടത്തും തുടര്‍ച്ചയായ മഴ മൂലം മണ്ണിടിഞ്ഞ് വീഴുമെന്ന് സ്ഥിതിയാണുള്ളത്. ഇന്നലെ മുണ്ടക്കൈ പ്രദേശത്ത് ശക്തമായ തിരച്ചില്‍ ആരംഭിച്ചെങ്കിലും മഴ എല്ലാം തടയുകയായിരുന്നു. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് മഴയെ അതീജിവിച്ചും ദുരന്തഭൂമിയില്‍ തുടരുന്നത്.
Discussion about this post