അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച അര്‍ധരാത്രി 12.15 ഓടെയായിരുന്നു ഭൂചലനമുണ്ടായത്. അരമണിക്കൂറോളം പ്രകമ്പനം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. മിനിക്കോയ് ദ്വീപില്‍ നിന്ന് 195 കിലോമീറ്റര്‍ അകലെ കടലില്‍ 27 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളില്‍ പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
അപകടമോ, നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post