നിലവിലുള്ള ഡിപ്പോ ടു ഡിപ്പോ സംവിധാനത്തിന് പുറമേ കൊറിയര്‍ മേല്‍വിലാസത്തില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസി. ഇതിനായി കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തിരുപ്പുര്‍, മൈസൂരു, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും പിന്‍കോട് അടിസ്ഥാനത്തില്‍ ഫ്രാഞ്ചൈസികളെ ക്ഷണിക്കാനൊരുങ്ങുകയാണ്.
കേരളത്തില്‍ എവിടെയും 16 മണിക്കൂറിനകത്ത് കൊറിയര്‍ എത്തിക്കാനുള്ള സൗകര്യം കെ.എസ്.ആര്.സി.ടിക്കുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ആരംഭിച്ചത്. 47 ഡിപ്പോകളിലുള്ള ഈ സൗകര്യം മറ്റുഡിപ്പോകളിലേക്കും വ്യാപിക്കുകയാണ്. അതിനൊപ്പമാണ് കൊറിയര്‍ മേല്വിലാസക്കാരന് എത്തിക്കാനുള്ള നടപടികളും ആരംഭിക്കുന്നത്. ഇതോ ഈ മേഖലയില്‍നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വരുമാനം ഇരട്ടിയിലധികം ആകുമെന്നാണ് കെ.എസ്.ആര്.ടി.സിയുടെ കണക്ക്,
Discussion about this post