സംസ്ഥാനത്ത് ഇന്നു കടുത്ത ചൂട് പാലക്കാട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 40 ഡിഗ്രി ചൂട് ഇന്ന് പാലക്കാട് പരമാവധി രേഖപ്പെടുത്തുമെന്ന് വകുപ്പു പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. പാലക്കാട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂര്‍കൂടി ഉഷ്ണതരംഗ സാഹചര്യം തുടരാനും സാധ്യതയുണ്ട്. പ്രദേശവാസികളും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൊല്ലത്തും തൃശൂരും പരമാവധി 39 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രിയാണ് രേഖപ്പെടുത്തുക. മറ്റു ജില്ലകളില്‍ ഇങ്ങനെ: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസര്‍കോട്- 37 ഡിഗ്രി; എറണാകുളം – 36 ഡിഗ്രി; ഇടുക്കി, വയനാട് – 35 ഡിഗ്രി.
Discussion about this post