കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് രക്ഷിച്ച് കൂട്ടിലാക്കിയതിനു പിന്നാലെ പുലി ചത്തു. വൈകിട്ടോടെ പറമ്പികുളത്തേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു പുലി ചത്തത്. മരണകാരണം എന്താണ് എന്നത് വ്യക്തമല്ല. ആന്തരികമുറിവോ മറ്റോ ആയിരിക്കാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞതിന് ശേഷം മാത്രമേ ഇതില്‍ വ്യക്തത വരൂ.
കൂട്ടിലാക്കിയ പുലിയെ നാലുമണിക്കൂര്‍ നിരീക്ഷണത്തില്‍ വെച്ച് പറമ്പികുളത്തേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍, പുലി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചത്തവിവരം മനസിലാകുന്നത്.
Discussion about this post