കേരളത്തിലെ എല്ലാ ജില്ലകളിലെയും
പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നു. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
താല്‍പ്പര്യപത്രം കെ.എസ്.ആർ.ടി.സി. ക്ഷണിച്ചു.
മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക, കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ റസ്റ്റോറന്റുകളില്‍ പരമ്പരാഗത ഭക്ഷണം ഉച്ചയ്ക്ക് ഒരു വിഭവമായി ഉള്‍പ്പെടുത്തി നല്‍കുക, ലോംഗ് റൂട്ട് ബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റെസ്റ്റോറന്റുകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കുക എന്നിവയാണ് കെഎസ്ആര്‍ടിസി ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. വൈകാതെതന്നെ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്.
യോഗ്യതാ മാനദണ്ഡത്തെ കുറിച്ചും മറ്റു നിബന്ധനകളെ കുറിച്ചും അറിയുന്നതിന് ബന്ധപ്പെടാം: ജനറല്‍ മാനേജര്‍ (നോര്‍ത്ത് സോണ്‍ & എസ്റ്റേറ്റ്) ഫോണ്‍ നമ്പര്‍: 9188619367, 9188619384(എസ്റ്റേറ്റ് ഓഫീസര്‍) ഇ മെയില്‍: estate@kerala.gov.in
Discussion about this post