ലൈംഗികാതിക്രമ കേസില്‍ ഹാസനിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും ജെ.ഡി.എസ് സിറ്റിംഗ് എം.പിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള രണ്ടാമത്തെ കേസില്‍ ഉള്ളത് ഗുരുതരമായ ആരോപണങ്ങള്‍. ജെ.ഡി.എസ്. പ്രാദേശിക നേതാവായ യുവതിയുടെ പരാതിയില്‍ ‘പ്രജ്വല്‍ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകര്‍ത്തി’യെന്ന് പറയുന്നു.
പ്രജ്വല്‍ തോക്ക് ചൂണ്ടി പീഡിപ്പിച്ചു. മൂന്ന് വര്‍ഷത്തോളം പല തവണ പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്. ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. അത് പുറത്ത് വിടുമെന്ന് പറഞ്ഞ് 3 വര്‍ഷത്തോളം പീഡനം തുടര്‍ന്നു. 2021 മുതല്‍ പീഡനം തുടരുകയായിരുന്നെന്നും പരാതി നല്‍കാന്‍ പേടിയായിരുന്നുവെന്നും യുവതി പറയുന്നു. തന്റെ അമ്മ ഭവാനിക്ക് എം.എല്‍.എ. ആയി മത്സരിക്കാന്‍ അവസരം നഷ്ടമായത് ഭര്‍ത്താവ് കാരണമാണെന്നും പറയുന്നത് കേട്ട് ജീവിച്ചാല്‍ ഭര്‍ത്താവിനെ കൊല്ലില്ല എന്ന് പ്രജ്വല്‍ പറഞ്ഞതായും യുവതി പറഞ്ഞു. ഹാസനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒന്നില്‍ ആണ് യുവതി ജോലി ചെയ്യുന്നത്.
പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
Discussion about this post