മോട്ടോറോളയുടെ എഡ്ജ് സീരീസിലെ പുതിയ സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടറോള 50 എഡ്ജ് പ്രൊ എന്ന ഏറെ സവിശേഷതകളുള്ള ഫോണാണ് മോട്ടൊറോളയിൽ നിന്നും രാജ്യത്തെ വിപണിയിൽ പുതുതായി എത്തിയിരിക്കുന്നത്. ക്വാൾകോം സ്നാപ്ഡ്രാഗൺ 7 മൂന്നാം തലമുറ ഒക്ടാ കോർ പ്രോസസറുമായി എത്തിയിരിക്കുന്ന ഫോണിന് 12 ജിബി വരെയുള്ള റാം പിന്തുണയുണ്ട്. പിൻവശത്തായി ട്രിപ്പിൾ ക്യാമറകൾ സജ്ജമാക്കിയിരിക്കുന്ന ഫോണിനു IP68 ഡസ്ട് & വാട്ടർ റെസിസ്റ്റൻ്റ് രൂപകല്പനയാണുള്ളത്. 4,500 mAh ബാറ്ററി ഉൾപ്പെടുത്തി എത്തുന്ന ഫോണിൽ 125 വാട്ട് സൂപ്പർ-ഫാസ്റ്റ് ചാർജിംഗിനും 50 വാട്ട് വയർലെസ് ചാർജിംഗിനും അവസരമുണ്ട്.
ആൻഡ്രോയിഡ് 14 ഒഎസിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിന് 10-ബിറ്റ് കളർ ഡെപ്ത് (1.07B നിറങ്ങൾ), 1.5K റെസല്യൂഷൻ (2712 x 1220 പിക്സൽ), 144 ഹെർട്സ് റിഫ്രഷ് റേറ്റ് , 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നീ സാവിശേഷതകളുള്ള 6.7-ഇഞ്ച് കർവ്ഡ് pOLED ഡിസ്പ്ലേയാണുള്ളത്.HDR 10+ പിന്തുണ, 360 Hz ടച്ച് സാംപ്ലിംഗ് നിരക്ക്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയും ഈ ഡിസ്പ്ലേയ്ക്കുണ്ട്. 5 മിനിറ്റിലെ സൂപ്പർ ഫാസ്റ്റ് ചാർജിങ്ങിലൂടെ ഒരു ദിവസത്തെ ബാറ്ററി ലൈഫ് നേടാൻ ഫോണിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഫോണിന് പിൻവശത്തുള്ള ട്രിപ്പിൾ ക്യാമറകൾ : 50 മെഗാപിക്സൽ f/1.4 OIS പ്രൈമറി ക്യാമറ,13 മെഗാപിക്സൽ f/2.2 120° അൾട്രാ വൈഡ്/മാക്രോ ക്യാമറ,10 മെഗാപിക്സൽ 3X ടെലിഫോട്ടോ ക്യാമറ എന്നിങ്ങനെയാണ് ക്വാഡ് പിക്സൽ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഈ ക്യാമറകളിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, അൾട്രാ നൈറ്റ് വിഷൻ, 50X ഹൈബ്രിഡ് സൂം, എൽ.ഇ . ഡി ഫ്ലാഷ് എന്നീ ഫീച്ചറുകളും ഉണ്ട്. ക്വാഡ് പിക്സൽ ടെക്നോളജി പിന്തുണയുള്ള 50 മെഗാപിക്സൽ f /1.9 സെൽഫി ഷൂട്ടറാണ് ഫോണിന് മുന്നിലായുള്ളത്.
മോട്ടോ എ ഐ അധിഷ്ഠിതമായ ഫീച്ചറുകൾ ഉൾപ്പെടുത്തി എത്തുന്ന ഈ ഫോൺ പാൻ്റോൺ സാധുതയുള്ള ക്യാമറയും ഡിസ്പ്ലേയും ഉള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ എന്ന നിലയിലാണ് മോട്ടോറോള അവതരിപ്പിക്കുന്നത്. അതായത് ഈ ക്യാമറയിൽ പകർത്തുന്നതും ഡിസ്പ്ളേയിൽ നിങ്ങൾ കാണുന്നതുമായ ചിത്രങ്ങളും മറ്റും യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നവയാകും എന്ന് ചുരുക്കം. അതായാത് നിങ്ങളുടെ സ്കിൻ ടോണുകൾ ഉൾപ്പടെ കൃത്യമായി പകർത്താനും കാണിക്കാനും ഈ ഫോണിലെ ക്യാമറയ്ക്കും ഡിസ്പ്ളെയ്ക്കും കഴിയും.
ഓൺ-സ്ക്രീൻ ഫിംഗർപ്രിൻ്റ് സ്കാനർ, ഫേസ് അൺലോക്ക്, യുഎസ്ബി ടൈപ്പ്-സി, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, മോട്ടോ സ്പേഷ്യൽ സൗണ്ട് എന്നീ ഫീച്ചറുകളുള്ള ഫോൺ മുപ്പതിനായിരം രൂപയ്ക്കടുത്തുള്ള വിലയ്ക്ക് വിപണയിൽ ലഭ്യമാണ്
രചയിതാവ് – സെയ്ദ് ഷിയാസ് മിർസ
Discussion about this post