ടൊറന്റോയില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവായി ഇന്ത്യയുടെ 17കാരന് ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിജയിയെന്ന നേട്ടം ഇനി ഗുകേഷിന് സ്വന്തമാണ്. ഇതോടെ ഈ വര്‍ഷം നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗുകേഷ് നിലവിലെ ലോകചാമ്പ്യന് ചൈനയുടെ ഡിങ് ലിറനെ നേരിടും. ലോക ചാമ്പ്യന്‍ഷിപ്പിന്റെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
അവസാനത്തെ അതായത് 14ാമത്തെ റൗണ്ടില്‍ യു.എസിന്റെ ഹിക്കാരു നാക്കാമുറയെ സമനിലയില്‍ തളച്ചതോടെ ഒന്‍പത് പോയിന്റ് നേടിയാണ് ഗുകേഷ് ജേതാവായത്. 2014ല്‍ വിശ്വനാഥന് ആനന്ദ് ജേതാവായ ശേഷം കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ് വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി. റഷ്യയുടെ യാന്‍ നെപ്പോമ്നിഷിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതും ഗുകേഷിന് നേട്ടമായി. രണ്ടുപേരില്‍ ആരെങ്കിലും ജയിച്ചിരുന്നെങ്കില്‍ ടൈ ബ്രേക്കര്‍ ആവശ്യമായി വരുമായിരുന്നു.
13 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഗുകേഷിനുണ്ട് എട്ടര പോയിന്റുണ്ടായിരുന്നു. ഒറ്റക്കളിയും തോല്‍ക്കാത്ത റഷ്യക്കാരന് ഇയാന്‍ നിപോംനിഷിക്കും തിരിച്ചുവരവ് നടത്തിയ അമേരിക്കന്‍ താരങ്ങളായ ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവര്‍ എട്ട് പോയിന്റുവീതം നേടി രണ്ടാം സ്ഥാനത്തും. അവസാന റൗണ്ടിലെ പ്രകടനം വിജയിയെ നിശ്ചയിക്കുമെന്നതിനാല്‍ ഏറെ സമ്മര്‍ദമുണ്ടായിരുന്നു.
Discussion about this post