നാടിളക്കിമറിച്ച് വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരി ടൗണിലാണ് റോഡ് ഷോ നടന്നത്. കൊടികളില്ലാതെയായിരുന്നു റോഡ് ഷോ നടന്നത്. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ. ഉള്‍പ്പെടെ റോഡ് ഷോയില്‍ പങ്കെടുത്തു.
രാഹുല്‍ഗാന്ധി എത്തിയ ഹെലികോപ്ടറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഫ്ളൈയിംഗ് സ്ക്വാഡ് പരിശോധന നടത്തി. വയനാടിനോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ നിലഗീരി ജില്ലയിലെ താളൂരിലെത്തിയപ്പോഴാണ് ഹെലിക്ടോപര്‍ പരിശോധിച്ചത്. രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ ഗാന്ധിയെത്തിയത്. ഇവിടെ വെച്ചാണ് പരിശോധന നടന്നത്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്. ഇന്ന് രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരിക്ക് പുറമെ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ രാഹുല്‍ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകീട്ട് കോഴിക്കോട് നടക്കുന്ന യു.ഡി.എഫ്. റാലിയിലും രാഹുല്‍ പങ്കെടുക്കും.
Discussion about this post