ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് രണ്ടാംസ്ഥാനം പോലും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തില്‍ ലീഗിന്റെ കൊടി ഒഴിവാക്കാന്‍ മുഴുവന്‍ കൊടികളും ഒഴിവാക്കിയത് കോണ്‍ഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നു എന്നത് വ്യക്തമാക്കുന്നതാണ്. 2016ല്‍ നേമത്ത് ബി.ജെ.പി അക്കൗണ്ട് തുറന്നത് എങ്ങനെ എന്നത് ബി.ജെ.പിക്ക് പോലും അറിയില്ല. 2016 ല്‍ നേമത്ത് 17.38 ശതമാനം വോട്ട് മാത്രമാണ് യു.ഡി.എഫിന് ഉണ്ടായത്. 7 ശതമാനമായി കുറഞ്ഞപ്പോള്‍ ആണ് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായത്. സ്വന്തം വോട്ട് ദാനം ചെയ്തു അക്കൗണ്ട് തുറക്കാന്‍ അവസരം ഒരുക്കിയവരാണ് യു.ഡി.എഫുകാര്‍. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല എല്‍.ഡി.എഫ് എന്നും ചേര്‍ത്തലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമത്തിനെതിരെ ഒരക്ഷരം പോലും എതിര്‍ത്ത് പറഞ്ഞിട്ടില്ല. സി.എ.എ. വിഷയത്തില്‍ കുറ്റകരമായ മൗനം പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് കാണിക്കുന്നു. നിയമം റദ്ദ് ചെയ്യുമെന്ന് പറയാന്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post