പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കെ.ജി.ജയൻ അന്തരിച്ചു. 90 വയസായിരുന്നു. ജയ-വിജയ സഹോദരന്മാരിൽ പ്രശസ്തനാണ്.
തൃപ്പൂണിത്തുറയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘനാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അയ്യപ്പഭക്തി ഗാനങ്ങളിലൂടെ കെ ജി ജയനും സഹോദരനും ശ്രദ്ധേയരായത്.1991-ൽ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.2019-ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നടൻ മനോജ് കെ. ജയൻ മകനാണ്.
Discussion about this post