മലയാളി ദമ്പതിമാരെ കൊലപ്പെടുത്തി ചെന്നൈയില്‍ വന്‍ കവര്‍ച്ച. കോട്ടയം എരുമേലി സ്വദേശികളായ സിദ്ധ ഡോക്ടറെയും ഭാര്യയെയുമാണ് തമിഴ്നാട്ടില്‍ കഴുത്തറുത്ത് കൊന്നശേഷം നൂറ് പവനോളം സ്വര്‍ണം കവര്‍ന്നത്. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട് ഗാന്ധിനഗറില്‍ താമസിച്ചിരുന്ന ശിവന് നായരും ഭാര്യ പ്രസന്നകുമാരിയുമാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേര്‍ന്ന് ശിവന് നായര്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. വിരമിച്ച അധ്യാപികയാണ് പ്രസന്നകുമാരി. കരസേനയില്‍ ഉദ്യോഗസ്ഥായിരുന്ന ശിവന് നായര്‍ വിരമിച്ച ശേഷമാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. രോഗികളെന്ന വ്യാജന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക വിവരം. വീട്ടിനുള്ളില്‍നിന്ന് ബഹളംകേട്ട അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മുത്താപുതുപ്പേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post