നടന് ജയറാമിന്റെയും നടി പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരന്. ഇരുവരുടെയും കുടുംബാംഗങ്ങളും നടന് സുരേഷ് ഗോപിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹനിശ്ചയം.
Discussion about this post