കൊച്ചിയില്‍ നവജാത ശിശുവിനെ ഫഌറ്റിനു മുകളില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സംശയം. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്മെന്റിലെ ആള്‍ത്താമസമില്ലാത്ത ഫഌറ്റില്‍ നിന്ന് ആണ്‍കുഞ്ഞിനെയാണ് എറിഞ്ഞുകൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയില്‍ നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കൊറിയര്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സി.സി.ടി.വിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒഴിഞ്ഞുകിടക്കുന്ന ഫഌറ്റുകളിലെല്ലാം പരിശോധന നടത്തുന്നുണ്ട്.
Discussion about this post