ബാർ കോഴ ആരോപണം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെതിരെ വ്യാജപ്രചാരണങ്ങൾ നടത്തിയെന്ന കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജവഹർനഗറിലെ ഓഫീസിൽ ഹാജരാകണമെന്ന് അർജുന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. മദ്യനയത്തിന്റെ പേരിൽ കോഴ ആവശ്യപ്പെട്ടുള്ള ശബ്ദസന്ദേശം പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പിൻ്റെ അഡ്മിൻ അർജുനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
മദ്യനയത്തിന്റെ പേരിലുള്ള വ്യാജ പ്രചാരണത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി എക്സൈസ് മന്ത്രി എം ബി രാജേഷ് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനു നൽകിയ പരാതിക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ആരംഭിച്ചത്.
Discussion about this post