വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ.ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കേസ്. സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പെരിങ്ങാടി പുളിയുള്ളതില്പീടിക സ്വദേശി അസ്ലമിനെതിരെയാണ് കേസെടുത്തത്. മുസ്ലിംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമാണ് അസ്ലം. മുസ്ലിം ജനവിഭാഗമാകെ വര്‍ഗീയവാദികളാണെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പറഞ്ഞതായി മങ്ങാട് സ്നേഹതീരം വാട്സാപ്പ് ഗ്രൂപ്പിലാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. സ്വകാര്യ ചാനലിലെ അഭിമുഖം എഡിറ്റുചെയ്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ സൈബര്‍സംഘം തയാറാക്കിയ വ്യാജ വീഡിയോയാണ് അസ്ലം പ്രചരിപ്പിച്ചത്.
അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിനം; വെല്ലുവിളിയായി കനത്ത മഴയും പുഴയിലെ ഒഴുക്കും
ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പതിനൊന്നാം ദിനം പുനരാരംഭിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. അടിയൊഴുക്ക് ശക്തമായത് കാരണം...
Discussion about this post