സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിത്തിളക്കം. നാലാം റാങ്ക് നേടിയത് എറണാകുളം സ്വദേശി പി.കെ.സിദ്ധാര്‍ഥ് രാംകുമാര്‍. സിദ്ധാര്‍ഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്. 2022 ല്‍ 121-ാം റാങ്കാണ് സിദ്ധാര്‍ഥ് നേടിയത്. നിലവില്‍ ഐ.പി.എസ്. ട്രെയിനിങ്ങിലാണ്.
2023 ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാന് രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.
മലയാളികളായ വിഷ്ണു ശശികുമാര്‍ 31-ാം റാങ്കും അര്‍ച്ചന പി.പി. 40-ാം റാങ്കും രമ്യ ആര്. 45-ാം റാങ്കും നേടിയിട്ടുണ്ട്. ബെന്‍ജോ പി. ജോസ് (59), കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ്. (78), ആനി ജോര്‍ജ് (93), ജി. ഹരിശങ്കര്‍ (107), ഫെബിന് ജോസ് തോമസ് (133), മഞ്ജുഷ ബി.ജോര്‍ജ് (195),നെവിന് കുരുവിള തോമസ് (225), മഞ്ജിമ പി. (235) ഫാത്തിമ ഷിംന (317), ഭരത്കൃഷ്ണ പിഷാരടി (347), അമൃത എസ് (398) എന്നിവരാണ് ഉയര്‍ന്ന റാങ്കിലെത്തിയ മറ്റു മലയാളികള്‍.
Discussion about this post