സ്വര്‍ണ വില സംസ്ഥാനത്ത് ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ട ശേഷം ഇടിയുന്ന കാഴ്ചയായിരുന്നു. 54,720 രൂപയായി ഉയര്‍ന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്.
Discussion about this post