കെ.എസ്.ആര്.ടി.സി. എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് തുടങ്ങുന്നു. ഇതിനായി പത്ത് ബസുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബസില്‍ 40 സീറ്റുകളാണ് ഉള്ളത്. സീറ്റുകള്‍ക്കുള്ള യാത്രക്കാരെ കിട്ടിയാല്‍ നോണ്‍ സ്റ്റോപ്പായി സര്‍വീസ് നടത്തും. നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. കാര്‍ യാത്രക്കാരെയും ബിസിനസ് യാത്രക്കാരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഒരുമാസം മുമ്പുവരെയുള്ള ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. സംസ്ഥാനത്തിനകത്ത് മാത്രമായിരിക്കും സര്‍വീസ്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരേ പ്രമേയം പാസാക്കി കേരള നിയമസഭ
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ കേരള നിയമസഭ ഐകകണ്ഠേനെ പ്രമേയം പാസാക്കി. മന്ത്രി എം.ബി.രാജേഷ് പ്രമേയം അവതരിപ്പിച്ചു. രാജ്യത്തിന്റെ ഫെഡറല്‍- ജനാധിപത്യ...
Discussion about this post