വയനാട് ജില്ലയിലെ തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. തണ്ടര്‍ബോള്‍ട്ട് സംഘം തിങ്കളാഴ്ച പുലര്‍ച്ചെ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍. 9 റൗണ്ട് വെടിവയ്പുണ്ടായി.
തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന 24ന് രാവിലെ രണ്ട് മാവോയിസ്റ്റുകള്‍ ഇവിടെ വരികയും വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ തണ്ടര്‍ബോള്‍ട്ട് പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. സമീപത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ഉറപ്പാക്കി തണ്ടര്‍ബോള്‍ട്ട് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
Discussion about this post