നാളെ വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന് മന്‍സൂര്‍ അലിഖാന് കുഴഞ്ഞുവീണു. തുടര്‍ന്ന് അദ്ദേഹത്തെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ ജനനായക പുലിഗള്‍ പാര്‍ട്ടിയുടെ സ്ഥാപകനാണ് മന്‍സൂര്‍ അലി ഖാന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
വെല്ലൂരില്‍ സ്വതന്ത്ര സാഥാനാര്‍ഥിയായി മത്സരിക്കുന്ന മന്‍സൂര്‍ അലിഖാന് പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നടന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post