ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ഏജന്‍സികള്‍ പാര്‍ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഡി.എം.കെ. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
ഇ.ഡിയും സി.ബി.ഐയും മറ്റ് കേന്ദ്ര ഏജന്‍സികളും അനധികൃതമായി ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ഡി.എം.കെ. സംഘടനാ സെക്രട്ടറി ആര്.എസ്.ഭാരതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതല്‍ ഡി.എം.കെ. നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ഫോണുകള്‍ കേന്ദ്ര ഏജന്‍സികള്‍ നിയമവിരുദ്ധമായി ചോര്‍ത്തുകയാണെന്നും പരാതിയില്‍ പറയുന്നു.
Discussion about this post