സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി. പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. തിരുവനന്തപുരത്തു നടന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് ഹാരിസ് ബീരാനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കേരളത്തിൽനിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് 25നു തിരഞ്ഞെടുപ്പു നടക്കുന്നത്. നിയമസഭയിലെ കക്ഷിനിലപ്രകാരം യു.ഡിഎ .ഫിന് ഒരാളെ ജയിപ്പിക്കാനാകും. ഈ സീറ്റ് ലീഗിനു നൽകാൻ നേരത്തേ ധാരണയായിരുന്നു. 13ന് ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ഇടത് സ്ഥാനാർഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. രണ്ട് സീറ്റുകളിൽ ഒന്ന് വേണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസും (എം) സി.പി.ഐയും തമ്മിലുള്ള തർക്കം ഇതുവരെ പരിഹരിക്കപെട്ടിട്ടില്ല. സി.പി.എമ്മിൽ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.
Discussion about this post