എഴുപത്തഞ്ച് വര്‍ഷത്തിനിടെ യു.എ.ഇയില്‍ ഉണ്ടായ ഏറ്റവും ശക്തമായ മഴയില്‍ വന്‍ നാശനഷ്ടം. ഫഌറ്റുകളില്‍ വെള്ളം കയറിയും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടും ജനജീവിതം താറുമാറായി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴം രാത്രിവരെയുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കി. കേരളത്തില്‍നിന്ന് യു.എ.ഇയിലേക്കുള്ള 18 വിമാന സര്‍വീസുകളും റദ്ദാക്കി.
വീടുകളിലും വില്ലകളിലും ഫ്ലാറ്റുകളിലും വെള്ളം കയറിയതോടെ ഷാര്‍ജ, ദുബൈ മേഖലയില്‍ രണ്ടുദിവസമായി ജലവിതരണം മുടങ്ങി. ഷാര്‍ജയിലെ അല്‍ മജാസ് ഏരിയയില്‍ ഇന്റര്‍നെറ്റ്, വൈദ്യുതി ബന്ധം താറുമാറായതോടെ ഫ്ളാറ്റുകളിലും വീടുകളിലും കുടുങ്ങിയവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് അറ്റ് ഹോം സംവിധാനം ഏര്‍പ്പെടുത്തി. സൗദി, ഒമാന്‍, ബെഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലും മഴപെയ്തു. ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 20 ആയി.
റാസല്‍ ഖൈമയിലും അല്‍ ഐനിലും ശക്തമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം താറുമാറായി. തടാകങ്ങള്‍ കരകവിഞ്ഞതാണ് മണ്ണിടിച്ചിലിന് കാരണമായത്.
നൂറുകണക്കിനുപേര്‍ ഫ്ളാറ്റുകളിലും വീടുകളിലും കുടുങ്ങിക്കിടക്കുകയാണ്. മിക്ക എമിറേറ്റുകളിലും പ്രധാന ഹൈവേകളടക്കം വെള്ളം കയറിയതിനാല്‍ യാത്ര ദുഷ്കരമായി. ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടക്കമുള്ള കടകളില്‍ വെള്ളം കയറി. അടിയന്തര സാഹചര്യത്തിലല്ലാതെ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. വരുംദിവസങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
Discussion about this post