ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴൂര്‍ സ്വദേശി സുമിതാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇടുക്കി അയ്യന്‍കോവില്‍ സ്വദേശി സാബു മാത്യു, കൊടുങ്ങൂര്‍ സ്വദേശി പ്രസീദ് എന്നിവരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രില്‍ 13 ന് പൊന്തന്‍പുഴ വനത്തിനു സമീപത്തായിരുന്നു ആക്രമണം. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post