ഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ വിട്ടുകൊടുക്കില്ലെന്നും ചരക്കുകപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസമില്ലെന്നും ഇറാന്.
കപ്പലെ ഇന്ത്യക്കാര്‍ക്കെല്ലാം മടങ്ങാന്‍ അനുമതി നല്കിയ വിവരം ഇറാന് സ്ഥാനപതി നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ കപ്പല്‍ നിയന്ത്രിക്കാന്‍ നാവികരുടെ സാന്നിധ്യം ആവശ്യമാണ്. ട്രെയിനി ആയതിനാലാണ് വനിതാ ജീവനക്കാരിക്ക് വേഗത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചത്. പതിനാറ് ഇന്ത്യക്കാര്‍ക്കും നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
ആകെയുള്ള 25 ജീവനക്കാരില്‍ 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ നാലു പേര് മലയാളികളാണ്. ഫിലിപ്പൈന്‍സ്, പാകിസ്താന്, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. തൃശൂര്‍ സ്വദേശിയായ മലയാളി യുവതി ആന്‍ ടെസ ജേക്കബിനെ നേരത്തെ വിട്ടയച്ചിരുന്നു.
Discussion about this post