ഗാസയിലെ യുദ്ധബാധിത പ്രദേശങ്ങളിലെ ഭക്ഷണവിതരണത്തിനിടെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒന്പതുപേര് കൊല്ലപ്പെട്ടു. ഗാസാ സിറ്റിയില്‍ ഭക്ഷണവിതരണത്തിനു സുരക്ഷയൊരുക്കിയ പൊലീസ് വാഹനത്തിനു നേരെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. മരിച്ചവരില്‍ ഏഴു പേര് പൊലീസ് ഉദ്യോഗസ്ഥരും രണ്ടു പേര് പ്രദേശവാസികളുമാണ്.
വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലെ ഒരു പള്ളിയും സമീപത്തെ വീടുകളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. ആക്രമണത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരിക്കേറ്റു. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 33,843 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 76,575 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
Discussion about this post