കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരന് തിരികെയെത്തും. ചുമതല കൈമാറാന്‍ താല്‍ക്കാലിക അധ്യക്ഷനായ എം.എം.ഹസന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതോടെ നാളെ സുധാകരന് അധ്യക്ഷനായി ചുമതലയേല്‍ക്കും.
കഴിഞ്ഞ കെ.പി.സി.സി. യോഗത്തില്‍ അധ്യക്ഷസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി സുധാകരന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തില്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതലകള്‍ തിരികെ ലഭിക്കണമെന്ന് എ.ഐ.സി.സി. നേതൃത്വത്തോടു സുധാകരന് ആവശ്യപ്പെടുകയും ചെയതിരുന്നു.
‘പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ’ പ്രസിഡന്റിന്റെ ചുമതല നിര്‍വഹിക്കാനുള്ള കത്തായിരുന്നു എ.ഐ.സി.സി. ഹസനു നല്‍കിയിരുന്നത്.
Discussion about this post