കര്‍ണാടക ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബി.ജെ.പിയുടെ എക്സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇന്നലെ രാത്രി വൈകിയാണ് പ്രശാന്തിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്.
പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബി.ജെ.പി. പങ്കുവച്ച വീഡിയോ. കോണ്‍ഗ്രസ് പരാതി നല്കി മൂന്നാം ദിവസം ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയായിരുന്നു
Discussion about this post