തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുമായി നടുറോഡില്‍ ഉണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിലാണു സുബിനെ തമ്പാനൂര്‍ പൊലീസ് ചോദ്യം ചെയ്യുന്നത്.
മേയര്‍ക്കു നേരെ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് അറിയില്ലെന്ന് സുബിന്‍ മൊഴി നല്‍കിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. സുബിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് ഡ്രൈവര്‍ യദുവും ആരോപിച്ചിരുന്നു.
എന്നാല്‍ സംഭവത്തെപ്പറ്റി താന്‍ നല്‍കിയ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നു സുബിന്‍ നേരത്തേ പറഞ്ഞിരുന്നു. എന്റെ മൊഴി എന്താണെന്നു ഭാര്യയോടു പോലും പറഞ്ഞിട്ടില്ലെന്നും സുബിന്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവിനുമെതിരെയും കേസെടുത്തിരുന്നു. എഫ്.ഐ.ആറില്‍ ഗുരുതര ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരെയുളളത്.യദുവിന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്.ഐ.ആറിലുമുണ്ടായിരുന്നത്. ബസിലെ സി.സി.ടി.വി. ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും സച്ചിന്‍ ദേവ് എം.എല്‍.എ. ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്.ഐ.ആറിലുണ്ട്. എം.എല്‍.എ. അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്.ഐ.ആറിലുണ്ട്. കോടതിയില്‍ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
Discussion about this post