എൽ.ഡി.എഫിന്റെ രാജ്യസഭാ സീറ്റുകൾ സി.പി.ഐക്കും കേരള കോൺഗ്രസ് എമ്മിനും നൽകി സി.പി.എം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിക്കു പിന്നാലെ മുന്നണിയിൽ ഒരു പൊട്ടിത്തെറി ഒഴിവാക്കുന്നതിനായാണ് സി.പി.എം. ഈ തീരുമാനം എടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ സാഹചര്യത്തിൽ മാണി കോൺഗ്രസിന് സീറ്റ് നൽകാതിരിക്കുന്നത് അവർ മുന്നണിയിൽ നിന്നുതന്നെ വിട്ടുപോകാൻ കാരണമായേക്കുമെന്ന് സി.പി.എം. വിലയിരുത്തി. സി.പി.ഐയെ പിണക്കി മാണി കോൺഗ്രസിന് സീറ്റു നൽകുകയും ഒരു സീറ്റ് സി.പി.എം. തന്നെ എടുക്കുകയും ചെയ്യുന്നത് മുന്നണിയിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്ന തിരിച്ചറിവുമാണ് സീറ്റ് ത്യാഗം എന്നതിലേക്ക് സി.പി.എമ്മിനെ എത്തിച്ചത്.
സി.പി.ഐ. പി പി സുനീറിനെയും കേരള കോൺഗ്രസ് എം ജോസ് കെ മാണിയെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുമുണ്ട്.. സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയാണ് സു നീർ. കേരള കോൺഗ്രസ് എം ചെയർമാനാണ് ജോസ് കെ മാണി. യു.ഡി.എഫ്. വിജയിക്കുന്ന ഒരു സീറ്റിലേക്ക് മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാനാണ് സ്ഥാനാർഥി.
എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ ഒഴിവിലാണ് ഇവർ മത്സരിക്കുന്നത്.
Discussion about this post