പാലക്കാട് മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മണ്ണാര്‍ക്കാട് കണ്ടമംഗലം പനമ്പള്ളി അരിയൂര്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. കാലപ്പഴക്കം ചെന്ന വയറിങ് ആയതിനാല്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വയറിങ് സംവിധാനത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് വരികയും തീ പിടിത്തമുണ്ടാവുകയുമായിരുന്നു. ചൂടിനെ പ്രതിരോധിക്കാനായി ഫാമിനകത്ത് തകര ഷീറ്റിന് താഴെയായി തെങ്ങിന് പട്ടയും കവുങ്ങിന് പട്ടയും സീലിങ് രൂപത്തില്‍ അടിച്ചിരുന്നു. ഇവ കത്തിയമര്‍ന്ന് ഫാമിനകത്തേക്ക് വീണു. രാത്രി ആയതിനാല്‍ തൊഴിലാളികള്‍ ആരും തന്നെ കോഴിഫാമില്‍ ഇല്ലായിരുന്നു.
കോഴിക്കുഞ്ഞുങ്ങളുടെ വിളികേട്ടെത്തിയ തൊഴിലാളികള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
Discussion about this post