അംഗങ്ങളറിയാതെ അവരുടെ പേരില്‍ കോടികളുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കാസര്‍കോട് കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയും സി.പി.എം. മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനാണ് ബാങ്കില്‍നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതിയുള്ളത്. സംഭവത്തില്‍ സൊസൈറ്റി നെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദൂര്‍ പൊലീസ് കേസെടുത്തു. ഇയാള്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നു എന്ന നിഗമനത്തിലാണ് പൊലീസ്.
തട്ടിപ്പിനെക്കുറിച്ച് ബാങ്ക് പ്രസിഡന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്. സ്വര്‍ണപണയം ഇല്ലാതെ തന്നെ പല ആളുകളുടെയും പേരില്‍ സ്വര്‍ണ വായ്പ എടുത്തിട്ടുണ്ട്. പണയംവച്ച സ്വര്‍ണം ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയിട്ടുമുണ്ട്. ഇത്തരത്തില്‍ പലരീതിയിലുള്ള തട്ടിപ്പുകളാണ് നടത്തിയിരിക്കുന്നത്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. രതീശന് മാത്രമാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന് സി.പി.എം. ഏരിയ സെക്രട്ടറി വ്യക്തമാക്കി.
Discussion about this post