വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ഹാട്രിക് വിജയത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം, പ്രാര്‍ഥന, പൂജ എന്നിവ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കാനെത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി വാരാണസിയില്‍ ഇന്നലെ മോദി റോഡ് ഷോ നടത്തിയിരുന്നു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആയിരുന്നു അഞ്ച് കിലോമീറ്റര്‍ നീണ്ട റോഡ് ഷോ.
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എന്‍.ഡി.എ. നേതാക്കളും മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും എത്തിച്ചേര്‍ന്നിരുന്നു. വാരാണസിയില്‍ ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ലഭിക്കും എന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
Discussion about this post