ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍ ഓഫീസ് സൗകര്യം അനുവദിക്കണമെന്ന് പൊതുതാല്പര്യ ഹര്‍ജി നല്കിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്മോഹന്, ജസ്റ്റിസ് മന്‍പ്രീത് അറോറ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പൊതുതാല്പര്യ ഹര്‍ജി തള്ളി ഹര്ജിക്കാരന് പിഴയിട്ടത്.
അഭിഭാഷകനായ ശ്രീകാന്ത് പ്രസാദാണ് നിയമസഭാംഗങ്ങളും മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമുള്‍പ്പെടെ അനുവദിക്കണെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ക്ഷേത്രഭൂമി തര്‍ക്കത്തില്‍ ‘ഹനുമാനെ’ കക്ഷിയാക്കിയ ഹര്‍ജിക്കാരനെതിരെയും സമാനരീതിയില്‍ ഡല്‍ഹി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നു.
Discussion about this post