യു.എ.പി.എ. കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലുള്ള ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.ആര്. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു.
അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചത്. റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്.
ഡൽഹി പൊലീസ് എടുത്ത യു.എ.പി.എ. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീർ പുരകായസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എഫ്.ഐ.ആർ. റദ്ദാക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണിത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് പ്രബീറിനുവേണ്ടി ഹാജരായത്.
Discussion about this post