കണ്ണൂര്‍ വിസ്മയ വാട്ടര്‍ തീം പാര്‍ക്കില്‍വച്ച് യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദി (51) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പാര്‍ക്കിന്റെ വാട്ടര്‍ വേവ് പൂളില്‍ വച്ച് ഇഫ്തിക്കര്‍ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ക്ക് അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലപ്പുറം സ്വദേശിനിയാണ് പരാതി നല്‍കിയത്. മുമ്പും ഇയാള്‍ക്കെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിരുന്നു. കഴിഞ്ഞ നവംബറില്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Discussion about this post