കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ നിന്നും കന്നിമാചോലയിലേക്ക് പോയ യുവാക്കളുടെ ബൈക്ക് കുമളിയിലേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.
അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിനം; വെല്ലുവിളിയായി കനത്ത മഴയും പുഴയിലെ ഒഴുക്കും
ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പതിനൊന്നാം ദിനം പുനരാരംഭിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. അടിയൊഴുക്ക് ശക്തമായത് കാരണം...
Discussion about this post