എയര്‍ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 25 കാബിന് ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരു ന്യായവുമില്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നുവെന്നാണ് ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തില്‍ കമ്പനി പറയുന്നത്. നടപടി കമ്പനിയുടെ ഏറ്റവും വിലപ്പെട്ട യാത്രക്കാര്‍ക്ക് വലിയ അസൗകര്യം സൃഷ്ടിച്ചു. അസുഖം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കൂട്ടയവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രതിമായ നീക്കമായാണ് മനസ്സിലാക്കുന്നത്. ഇത് എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂളുകള്‍ ലംഘിക്കുന്ന നടപടിയാണെന്നും കത്തില്‍ പറയുന്നു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാര്‍ അപ്രതീക്ഷിതമായി പ്രതിഷേധിച്ചത്.
Discussion about this post