കേരള പബ്ലിസ് സര്‍വീസ് കമ്മീഷന്റെ ഡിഗ്രി ലെവല്‍ മെയിന്‍സ് പരീക്ഷ സപ്റ്റംബറില് തുടങ്ങും. മേയ്, ജൂണ്‍ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷയാണിത്. പരീക്ഷയുടെ വിവരങ്ങള്‍ പി.എസ്.സി. താല്കാലിക ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മുഖ്യപരീക്ഷ സെപ്റ്റംബറിലും കേരള ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്നിവയുടെ മുഖ്യപരീക്ഷ ഒക്ടോബറിലും നടക്കും. മില്‍മയിലെ മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ മുഖ്യപരീക്ഷ നവംബറില്‍ നടത്തുന്നതിനും പി.എസ്.സി. തീരുമാനിച്ചു. എല്‍.എസ്.ജി.ഡി. സെക്രട്ടറിയുടെ മുഖ്യപരീക്ഷയ്ക്ക് രണ്ടു പേപ്പറുകള്‍ ഉണ്ടായിരിക്കും. ഒന്നര മണിക്കൂര്‍വീതം ദൈര്‍ഘ്യമുള്ള പേപ്പര്‍1, പേപ്പര്‍2 പരീക്ഷകള്‍ ഒരേദിവസമായിരിക്കും. ഇതും നവംബറില്‍ നടത്തും.
Discussion about this post