അമേരിക്കയില്‍ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭാ നേതൃത്വം ചടങ്ങുകള്‍ ക്രമീകരിക്കുക.
അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
അമേരിക്കയിലെ ടെക്സാസില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 6.45ന് ഉണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റത്. ഡാലസിലെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.ടെക്സാസിലെ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കാമ്പസില്‍ നിന്നും പ്രഭാത സവാരിക്കിടെ റോഡിലേയ്ക്ക് ഇറങ്ങുന്നതിനിടയിലാണ് കാറിടിച്ചത്. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്നും അഞ്ചു ദിവസം മുമ്പാണ് മെത്രാപ്പൊലീത്ത അമേരിക്കയില്‍ എത്തിയത്. വാഹനാപകടത്തില്‍ ഇപ്പോള്‍ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Discussion about this post