കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയ കുട്ടിയുടെ ശസ്ത്രക്രിയ മാറിയ സംഭവത്തില്‍ കേസെടുത്തു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവിനാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ നാലു വയസുകാരിയായ മകള്‍ക്കാണ് മാറി ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ മാറി നടത്തിയതിന് പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു എന്ന് ബന്ധുക്കള്‍ പഞ്ഞു.
Discussion about this post