തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിനോടുള്ള നിലപാടിൽ മാറ്റം വരുത്തി എൻ.എസ്.എസ്. തരൂർ ഡൽഹി നായർ അല്ലെന്നും അസ്സൽ നായരാണെന്നും ഡൽഹി നായർ എന്ന കാഴ്ചപ്പാട് മാറിയെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം ഇപ്പോൾ മാറിയെന്ന് സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post