ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ്ങ് സ്കൂള്‍ ഉടമകളും മറ്റ് സംഘടനകളും നല്കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ഇതോടെ ഗതാഗത വകുപ്പ് വരുത്തിയ പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള സാഹചര്യമാണ് ഹൈക്കോടതി ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.
മെയ് ഒന്ന് മുതല്‍ ഡ്രൈവിങ്ങില്‍ ടെസ്റ്റില്‍ മാറ്റം വരുത്തി കൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്നും ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ പരിഷ്കരിക്കാതെ ടെസ്റ്റില്‍ മാറ്റം വരുത്തുകയും ടെസ്റ്റിന് ഹാജരാകുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതുമാണ് ഡ്രൈവിങ്ങ് സ്കൂള്‍ ഉടമകള്‍ ഉള്‍പ്പെടെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ഡ്രൈവിങ്ങ് സ്കൂള്‍ ഉടമകളുടെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് അവധിക്കാലത്തിന് ശേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post